കൊച്ചി: യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ അത്താണി മാളിയേക്കൽ ബെന്നി (57) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിറവം സ്വദേശിയായ യുവാവിൽ നിന്നുമാണ് 12 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 2023 മാർച്ചിലായിരുന്നു സംഭവം.
കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ബെന്നി ഒളിവിലായിരുന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ വടക്കാഞ്ചേരിയിലെ ഭാര്യ വീട്ടിൽ നിന്നാണ് പിടികൂടിയത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയിക്കുന്നു. അതേസമയം കണ്ണൂർ, തൃശൂർ ജില്ലകളിലായി 13 കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

