പാര്‍ക്ക് ചെയ്തിരുന്ന വാഹനം എടുക്കുന്നതിനിടയില്‍പ്പെട്ട് 22 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകന്‍ അലന്‍ റൂമി ആണ് ഈ മാസം 11ന് ഷാര്‍ജയിലുണ്ടായ അപകടത്തില്‍ മരിച്ചത്.
ഈ മാസം 11നാണ് ഷാർജയിൽ അലൻ റൂമിയുടെ മരണത്തിനിടയായ വാഹനാപകടമുണ്ടായത്. ഷാർജയിൽ ഭർത്താവിന്‍റെ അടുത്ത് സന്ദർശക വീസയിൽ മകനെയും കൊണ്ട് എത്തിയതായിരുന്നു സഫ്ന. ‘ഫ്ലാറ്റിന് സമീപം മണൽ വിരിച്ച പാർക്കിങ് ഏരിയയിൽ മാലിന്യം നിക്ഷേപിക്കാൻ സഫ്ന പോയപ്പോൾ കൂടെയുണ്ടായിരുന്ന അലൻ പെട്ടെന്ന് കയ്യിൽ നിന്ന് കുതറി ഓടുകയും തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന വാഹനം എടുക്കുന്നതിനിടയിൽ കുട്ടി അതിനടിയിൽപ്പെടുകയുമായിരുന്നു.
അതേസമയം ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കണ്മണിയെ ആണ് അമിതവേഗത്തിലെത്തിയ വാഹനം കവർന്നത്. ഉള്ളുരുകുന്ന വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകിയിരിക്കുകയാണ് മലയാളി ദമ്പതികൾ

