ന്യൂഡൽഹി : കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ ശേഷിക്കെ കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോര് പത്രത്താളുകളിലേക്ക്. ഇംഗ്ലീഷ് ദിനപത്രത്തിൽ രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ചരിത്രം വിവരിക്കുന്ന ഫുൾ പേജ് പരസ്യമാണ് പ്രത്യക്ഷപ്പെട്ടത്. ഒരു കോൺഗ്രസുകാരൻറെ ദീർഘ യാത്ര എന്ന തലക്കെട്ടിൽ ഞായറാഴ്ച ഇംഗ്ലീഷ് ദിനപത്രത്തിൽ വന്ന പരസ്യം ദേശീയതലത്തിൽ തന്നെ ചർച്ചയായി.
താൻ ഓടിളക്കി വന്ന നേതാവല്ല എന്ന അർത്ഥത്തിൽ കഴിഞ്ഞദിവസം രമേശ് ചെന്നിത്തല പരസ്യമായി പ്രതികരിച്ചിരുന്നു.അതിനു തൊട്ടു പിന്നാലെയാണ് സചിത്ര പരസ്യം ഇംഗ്ലീഷ് ദിനപത്രത്തിൽ വന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പടയോട്ടത്തിൽ പിന്നോട്ടില്ല എന്ന സന്ദേശമാണ് ഈ പരസ്യം നൽകുന്നത്
പരസ്യത്തിന്റെ ചുരുക്കം ചുവടെ
“സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിൽ നാല് പതിറ്റാണ്ടിലേറെയായി, രമേശ് ചെന്നിത്തല സജീവമായി പ്രവർത്തിച്ചുവരുന്നു
കേരള രാഷ്ട്രീയത്തിൽ രമേശ് ചെന്നിത്തല എന്ന പേര് സ്ഥിരമായി സ്ഥാനം പിടിച്ചിട്ടുണ്ട്.
നാല് പതിറ്റാണ്ടുകളായി, ചെന്നിത്തല ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃനിരകളിലൂടെ കടന്നുപോയി, സ്ഥിരോത്സാഹത്തിൽ കെട്ടിപ്പടുത്ത കരിയറിൽ ഒന്നിനുപുറകെ ഒന്നായി ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. വിദ്യാർത്ഥി പ്രവർത്തനത്തിൽ നിന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ഉയർന്നുവന്നു, നാല് തവണ പാർലമെന്റ് അംഗമായും അഞ്ച് തവണ എംഎൽഎയായും സേവനമനുഷ്ഠിച്ചു
“പാർട്ടി ചരിത്രത്തിൽ കണ്ണോടിച്ചാൽ തലമുറകളിിലേക്ക് നീളുന്ന പ്രധാന ഉത്തരവാദിത്തങ്ങൾ വഹിച്ചു. കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റും എൻ.എസ്.യു.ഐയുടെ ദേശീയ പ്രസിഡന്റും മുതൽ യൂത്ത് കോൺഗ്രസ് മേധാവി, കെ.പി.സി.സി പ്രസിഡന്റ്, ഒന്നിലധികം സംസ്ഥാനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന എ.ഐ.സി.സി സെക്രട്ടറി, ഉമ്മൻ ചാണ്ടി സർക്കാരിൽ ആഭ്യന്തരമന്ത്രി, പിന്നീട് പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു ”

