Spread the love

ഞായറാഴ്ച പുലർച്ചെ, ഡൽഹിയിൽ നിന്നുള്ള സ്വിസ് എയർലൈൻസ് യാത്ര സംഘർഷഭരിതമായ രംഗങ്ങളായി. വിമാനം  റൺവേയിലൂടെ പറന്നുയരാൻ കുതിക്കുമ്പോഴാണ് എഞ്ചിൻ ഭാഗത്ത് തീ കണ്ടത്. ഇതോടെ യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിക്കാൻ ഉള്ള നീക്കങ്ങളായി. നാലു കുഞ്ഞുങ്ങൾ ഉൾപ്പെടെ 252 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിന്റെ ഇരുവശങ്ങളിലും ഉള്ള അടിയന്തര രക്ഷാമാർഗ്ഗത്തിലൂടെ വിമാന ജീവനക്കാർ യാത്രക്കാരെ ഒഴിപ്പിച്ചു. ഇരുട്ടിലേക്ക് പെട്ടെന്ന് തെന്നി വീണതിനാൽ ആറുപേർക്ക് പരിക്ക് ഏറ്റു.

ഇതിനിടെ തീ  അണയ്ക്കുന്നതിനായി എയർപോർട്ടിലെ അടിയന്തര വിഭാഗം രംഗത്തുവന്നു.

സ്വിസ് ഇന്റർനാഷണൽ എയർലൈൻസ് വിമാനം ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.ഡൽഹിയിൽ നിന്ന് സൂറിച്ചിലേക്ക് സർവീസ് നടത്തുന്ന എയർബസ് എ330 ആയ സ്വിസ് വിമാനം എൽഎക്സ് 147 ഉൾപ്പെട്ടതാണ്.

പുലർച്ചെ 1:08 ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ്  ആരംഭിച്ചു.  വിമാനം റൺവേ 28-ൽ നിന്ന് വേഗത്തിൽ പറന്നുയർന്നപ്പോഴാണ് എഞ്ചിൻ തകരാറിലാവുകയും തീപിടിക്കുകയും ചെയ്തു. ഇതേത്തുടർന്ന് പൈലറ്റുമാർ ഉടൻ തന്നെ ടേക്ക് ഓഫ് നിർത്തി.

റിപ്പോർട്ടുകൾ പ്രകാരം, തകരാർ സംഭവിച്ചപ്പോൾ വിമാനം  ഗണ്യമായ വേഗത കൈവരിച്ചിരുന്നു – ഏകദേശം 104 നോട്ട്സ്. എഞ്ചിനും ലാൻഡിംഗ് ഗിയറിനും സമീപം പുകയും തീയും കാണുകയായിരുന്നു.

നാല് കുഞ്ഞുങ്ങൾ ഉൾപ്പെടെ 232 യാത്രക്കാരും വിമാന ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ അയക്കുന്നതിനുള്ള ക്രമീകരണം ചെയ്തു. സ്വിസ് എയർലൈൻ അധികൃതർ ഡൽഹിയിലെത്തി.