ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്
കേരളത്തിൽ ഇന്നും (26/04/2026) നാളെയും ഉയർന്ന താപനില പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C വരെയും; പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും; ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും (26/04/2026) നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പുറപ്പെടുവിച്ച സമയം 01.00 PM 26/04/2026
MAXIMUM TEMPERATURE WARNING – YELLOW ALERT
Maximum temperatures are very likely to be around 40˚C at Isolated places in the Palakkad district; 39˚C in Kollam district; 38˚C in Pathanamthitta, Kottayam, Thrissur, Kozhikode districts; 37˚C in Alappuzha, Ernakulam, Malappuram, Kannur &Kasaragod districts; 36˚C in Thiruvananthapuram district (3 to 4˚C above normal) on 26th & 27th April 2026
Hot & Humid weather is very likely to prevail over these districts except in hilly areas on 26th & 27th April 2026

