Spread the love

മിൽമ പാൽ വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ. പാലിന് ലീറ്ററിന് 4 രൂപയും തൈരിനു കിലോയ്ക്ക് 10 രൂപയാണു വർധന.

പാൽ വില വർധനയിൽ 3.35 രൂപ (83.75%) ക്ഷീരകർഷകർക്കും 25 പൈസ (6.25%) ക്ഷീര സഹകരണ സംഘങ്ങൾക്കും ലഭിക്കും.

വിലവർധന ഇന്നുമുതൽ നടപ്പാകുമെങ്കിലും കവറുകളിൽ കുറച്ചു നാൾ കൂടി പഴയ വില തുടരും. പുതുക്കിയ വില രേഖപ്പെടുത്തിയ കവറുകൾ വിപണിയിലെ ത്താൻ ഒരുമാസത്തോളം സമയമെടുക്കുമെന്ന് മിൽമ അറിയിച്ചു.

പാൽവില വർധന പ്രാബല്യത്തിലാകുന്നതോടെ ക്ഷീര കർഷകരിൽനിന്ന് സംഭരിക്കുന്ന ഒരു ലീറ്റർ പാലിന് 43.39 രൂപ നൽകണം. നേരത്തേ ഇത് 40.04 രൂപയായിരുന്നു.

രാജ്യത്ത് വീണ്ടും പാചക വാതക വില കൂടി

വാണിജ്യ സിലിണ്ടറുകള്‍ക്ക് 46 രൂപയാണ് കൂടിയത്. 19 കിലോ സിലിണ്ടറിന് 3,131 രൂപയാണ് പുതിയ വില.ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. ഫെബ്രുവരിയില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇത് നാലാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. മെയ് ഒന്നിന് 19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ചിരുന്നു.