Spread the love

കാസര്‍കോട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പി എം ആര്‍ഷോയും എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരായി. ഇന്ന് രാവിലെ തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ 11 മണിക്കായിരുന്നു വിവാഹം.

ഇരുവരും വളരെ ലളിതമായ വേഷത്തിലായിരുന്നു എത്തിയത്. ആര്‍ഷോ വയലറ്റ് നിറത്തിലുള്ള ഷര്‍ട്ടും തൂവെള്ള മുണ്ടും ധരിച്ചെത്തിയപ്പോള്‍ വയലറ്റ് ബ്ലൗസും പച്ച നിറത്തിലുള്ള സാരിയുമായിരുന്നു വിദ്യയുടെ വേഷം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്.