Spread the love

തിരുവനന്തപുരം:ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ ട്വിസ്റ്റ്.

പ്രതി ഹരികുമാർ മൊഴി മാറ്റി. ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് അമ്മ ശ്രീതുവാണെന്നാണ് ഹരികുമാറിന്‍റെ പുതിയ മൊഴി.

പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും നുണ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് കുട്ടിയുടെ അമ്മാവനും പ്രതിയുമായ ഹരികുമാർ മൊഴി മാറ്റിയത്.

റൂറൽ എസ്പി ജയിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ഹരികുമാർ പുതിയ മൊഴി നൽകിയിരിക്കുന്നത്. കുട്ടിയെ കിണറ്റിലെറിഞ്ഞു കൊന്നത് ഹരികുമാർ തന്നെയാണെന്നായിരുന്നു നേരത്തെയുള്ള മൊഴി. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസം നിന്നപ്പോൾ ഹരികുമാർ കൊന്നുവെന്നാണ് നിലവിലുള്ള കേസ്.

ജനുവരി മുപ്പതിനാണ് കുട്ടിയെ വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടത്തിയതിനുപിന്നാലെയാണ് ഹരികുമാറാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചത്.