ഒന്റാറിയൊ : കാനഡയിലെ ഒന്റാറിയോയിലെ ലാസാലെയിൽ 45 കാരിയായ പഞ്ചാബി യൂട്യൂബർ നാൻസി ഗ്രെവാൾ കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ നാൻസിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
നഴ്സിങ് പഠനം പൂർത്തിയാക്കിയിട്ടുള്ള നാൻസി രണ്ടു കമ്പനികൾക്കായി ജോലി ചെയ്തിരുന്നു. നാൻസിക്കു വധഭീഷണി ലഭിച്ചിരുന്നതായി മാതാവ് ഷിൻഡർപാൽ കൗർ ജലന്തറിൽ പറഞ്ഞു.

