Spread the love

ഗുവാഹത്തി: അസമിൽ തകർന്നുവീണ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനത്തിലെ രണ്ട് പൈലറ്റുമാരും വീരമൃത്യു വരിച്ചു.

സ്ക്വാഡ്രൻ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പുർവേഷ് ദുരഗ്കർ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അസമിലെ ജോർഹട്ടിൽ നിന്ന് 60 കി.മി അകലെയാണ് വിമാനം തകർന്നു വീണതെന്ന് ഇന്ത്യൻ വ്യോമസേന സ്ഥിരീകരിച്ചിരുന്നു.

വ്യാഴാഴ്ച രാത്രി 7.42-ഓടെയാണ് വിമാനവുമായുള്ള ബന്ധം റഡാറിൽ നിന്ന് നഷ്ടമായത്. അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്.

അതേസമയം തിരച്ചിലിനിടെ വിമാനത്തിന്റെ തകർന്ന ഭാഗങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾ പൂർണ്ണമായും കത്തിനശിച്ച നിലയിലായിരുന്നു. തിരച്ചിൽ ആരംഭിച്ചിരുന്നു. പൈലറ്റുമാരുടെ വിയോഗത്തിൽ ഇന്ത്യൻ വ്യോമസേന അനുശോചനം രേഖപ്പെടുത്തി