Spread the love

ന്യൂഡൽഹി:ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ‘ഇറാനിലെ മഷാദിൽ നിന്ന് രണ്ട് മലയാളികൾ കൂടി ഡല്‍ഹിയിലെത്തി.
കോഴിക്കോട് ഇരഞ്ഞിക്കൽ സ്വദേശി

റഷീദ് മുതിരക്കതറമ്മേല്‍ ,
മലപ്പുറം തിരൂർ സ്വദേശി
മുഹമ്മദ് ഇംതിയാസ് ചക്കാലയ്ക്കല്‍
എന്നിവരാണ് എത്തിച്ചേര്‍ന്നത്.
ജോലി സംബന്ധമായ ആവശ്യങ്ങൾക്കായാണ് ഇരുവരും ടെഹ്റാനിൽ എത്തിയത്.

രാത്രി 9.40 നുള്ള വിമാനത്തിൽ റഷീദ് മുതിരക്കതറമ്മേല്‍ കണ്ണൂരിലേക്ക് പുറപ്പെടും. നാളെ പുലർച്ചെയുള്ള വിമാനത്തിൽ മുഹമ്മദ്് ഇംതിയാസ് കൊച്ചിയിലേക്ക് തിരിക്കും.