Spread the love

ചെന്നൈ : തമിഴ്നാട് തിരുവള്ളൂരില്‍ ഡീസല്‍ ചരക്ക് ട്രെയിനിന് തീപിടിച്ച് വന്‍ അപകടമുണ്ടായതില്‍ അട്ടിമറിയെന്ന് സംശയം. ഞായറാഴ്ച്ച പുലര്‍ച്ചെ 5.30ന് തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായി എഗട്ടൂരിലാണ് അപകടമുണ്ടായത്. ചെന്നൈ എന്നോറില്‍ നിന്ന് മുംബയിലേയ്ക്ക് പോവുകയായിരുന്ന ട്രെയിനിന്റെ നാല് വാഗണുകള്‍ക്കാണ് തീപിടിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റര്‍ അകലെയായി ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തിയതാണ് അട്ടിമറി സംശയത്തിന് കാരണം. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും അഗ്‌നിരക്ഷാസേനയും പ്രദേശത്ത് പരിശോധന നടത്തുകയാണ്.അഹമ്മദാബാദ് വിമാന അപകടം ഒരുമാസം പിന്നിടുമ്പോഴാണ് ഡീസല്‍ ട്രെയിന്‍ തീപിടിത്ത

45 ടാങ്കര്‍ (27000 ലിറ്റര്‍) ക്രൂഡ് ഓയിലാണ് ട്രെയിനിലുണ്ടായിരുന്നത്. ഒരു ടാങ്കറില്‍ തീപിടിത്തമുണ്ടായതിനുശേഷം മറ്റുള്ളവയിലേയ്ക്ക് വ്യാപിക്കുകയായിരുന്നുവെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. അപകടത്തിന് പിന്നാലെ ട്രെയിനില്‍ നിന്ന് വന്‍തോതില്‍ തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ചെന്നൈ-അരക്കോണം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തിരുവള്ളൂര്‍ വഴിയുള്ള എട്ട് ട്രെയിനുകള്‍ റദ്ദാക്കി. അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. എട്ട് ട്രെയിനുകള്‍ താത്കാലികമായി നിര്‍ത്തിവച്ചു.

അപകടത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 70 ശതമാനത്തോളം തീ അണച്ചതായി തിരുവള്ളൂര്‍ ജില്ലാ കളക്ടര്‍ എം പ്രതാപ് അറിയിച്ചിരുന്നു. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടം നടന്ന രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകളെ ഒഴിപ്പിച്ചു.