Spread the love

മലബാറിന് പിന്നാലെ മധ്യകേരളത്തിനും യുഡിഎഫ് മേല്‍ക്കൈ, മന്ത്രി മണ്ഡലങ്ങളിലും പാലായിലും ഇഞ്ചോടിഞ്ച്

കൊച്ചി: മലബാര്‍ മേഖലയ്ക്കു പിന്നാലെ പാലക്കാട് മുതല്‍ കോട്ടയം വരെയുളള മധ്യകേരളത്തിലും യുഡിഎഫ് മേല്‍ക്കൈ എന്ന് സര്‍വേ. മനോരമ ന്യൂസ് സീ വോട്ടര്‍ അഭിപ്രായ സര്‍വേയുടെ രണ്ടാം ഘട്ടത്തിലാണ് മധ്യകേരളത്തിലെ സീറ്റുകള്‍ പ്രവചിച്ചത്. ഇന്ന് തെക്കന്‍ കേരളം. മധ്യകേരളത്തില്‍ തൃശൂരില്‍ മാത്രമാണ് ബിജെപി മുന്നണിക്ക് ഒരു സീറ്റ് പ്രവചിച്ചിരിക്കുന്നത്

മധ്യകേരളത്തിലെ 5 ജില്ലകളില്‍ യുഡിഎഫ് തിരിച്ചുവരുമെന്നു അഭിപ്രായ സര്‍വേ പ്രവചിക്കുന്നു. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ 53 സീറ്റുകളില്‍ യുഡിഎഫിന് 29 മുതല്‍ 33 വരെ സീറ്റു ലഭിച്ചേക്കാം. 20 മുതല്‍ 24 വരെ സീറ്റാണ് എല്‍ഡിഎഫിനു പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 12 മുതല്‍ 16 വരെ സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. യുഡിഎഫിന് 12 മുതല്‍ 21 സീറ്റ് വരെ നേട്ടമുണ്ടായേക്കാമെന്നും സര്‍വേ പ്രവചിക്കുന്നു. എന്‍ഡിഎക്ക് പരമാവധി ഒരു സീറ്റാണ് സര്‍വേ പ്രവചിക്കുന്നത്.

ഇതില്‍ തന്നെ ഹോട്ട് സീറ്റുകളായ മന്ത്രി റോഷി അഗസ്റ്റിന്‍ മത്സരിക്കുന്ന ഇടുക്കി, ജോസ് കെ മാണി മത്സരിക്കുന്ന പാലാ കൂടാതെ കേരള കോണ്‍ഗ്രസ് എമ്മിന്റെ കോട്ടയം ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും യുഡിഎഫ് ഒപ്പത്തിനൊപ്പമോ നേരിയ മുന്‍തൂക്കമോ പ്രവചിക്കുന്നു.

വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും 101 സീറ്റുകളില്‍ യുഡിഎഫിന് 57 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിച്ചേക്കാം. എല്‍ഡിഎഫിന്റെ സാധ്യത 36 മുതല്‍ 44 വരെ സീറ്റാണ്. എന്‍ഡിഎക്ക് ഉറച്ച മണ്ഡലങ്ങളില്ലെങ്കിലും 2 സീറ്റ് വരെ സര്‍വേ പ്രവചിക്കുന്നുണ്ട്. ഇടതുമുന്നണിക്കു നഷ്ടപ്പെടാന്‍ സാധ്യതയുള്ളതു 20 24 വരെ സീറ്റുകളാണ്. യുഡിഎഫിന് 2021 നെ അപേക്ഷിച്ച് 20 28 സീറ്റ് അധികം ലഭിച്ചേക്കാം.

പാലക്കാട്: ജില്ലയില്‍ ഇക്കുറിയും എല്‍ഡിഎഫിനാണു വ്യക്തമായ മുന്‍തൂക്കം. 12 മണ്ഡലങ്ങളില്‍ 8 10 സീറ്റ് നേടിയേക്കും. യുഡിഎഫിന് 2 4 സീറ്റ് ലഭിച്ചേക്കാം. എന്‍ഡിഎക്ക് വിജയസാധ്യത ഇല്ല.

തൃശൂര്‍: 13 മണ്ഡലങ്ങളില്‍ 9 11 സീറ്റ് എല്‍ഡിഎഫ് നേടിയേക്കും. യുഡിഎഫിന് 24. എന്‍ഡിഎക്ക് 01.

എറണാകുളം: 14 മണ്ഡലങ്ങളുള്ള ജില്ലയില്‍ 12 14 സീറ്റ് യുഡിഎഫിനു ലഭിച്ചേക്കാം. എല്‍ഡിഎഫിന് 2 സീറ്റ് വരെയാണു കണക്കാക്കുന്നത്. എന്‍ഡിഎക്ക് ഒരിടത്തും സാധ്യത ഇല്ല.

ഇടുക്കി: 5 സീറ്റില്‍ 25 യുഡിഎഫ് നേടിയേക്കാം. ഇടതുമുന്നണിക്ക് പരമാവധി 2 സീറ്റ്. ഇടുക്കിയിലും എന്‍ഡിഎക്കു ജയസാധ്യതയില്ല.

കോട്ടയം: 9 സീറ്റുള്ള കോട്ടയത്ത് യുഡിഎഫ് 7 9 സീറ്റു നേടിയേക്കാം. എല്‍ഡിഎഫിന് 2 വരെ സീറ്റാണു പ്രവചിക്കുന്നത്. എന്‍ഡിഎക്ക് ഒരു സീറ്റും പ്രവചിക്കുന്നില്ല.