കടയ്ക്കാവൂര്‍ പോക്‌സോ കേസിലെ ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് യുട്യൂബര്‍ സൂരജ് പാലാക്കാരന്റെ പേരിലെടുത്ത കേസ് സുപ്രീംകോടതി റദ്ദാക്കി. ഇത്തരം നടപടി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് എഴുതിനല്‍കണ മെന്ന ഉപാധിയോടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷ നായ ബെഞ്ച് കേസ് റദ്ദാക്കിയത്.ചെയ്തത് തെറ്റാണെങ്കിലും ഇര യുടെ പേര് വെളിപ്പെടുത്തുകയാ യിരുന്നില്ല പ്രതിയുടെ ഉദ്ദേശ്യമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.സൂരജ് ഉപയോഗിച്ച ഭാഷയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു
പേര് വെളിപ്പെടുത്തിയതില്‍ നിരുപാധികം മാപ്പ് പറയുന്നതാ യി സൂരജ് വ്യക്തമാക്കി. സൂരജി നുവേണ്ടി അഡ്വ. അഡോള്‍ഫ് മാത്യു ഹാജരായി.എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി യതിനേത്തുടര്‍ന്നാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ തുടര്‍നടപടികള്‍ സു പ്രീംകോടതി നേരത്തേ സ്റ്റേചെയ്തു.

