ബിജെപിയുടെ ബി ടീമാണ് കോണ്‍ഗ്രസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ബി.ജെ.പി.യുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബി-ടീം ആയി കോണ്‍ഗ്രസ് അധഃപതിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ഡല്‍ഹിയില്‍ ഇതാണ് സ്ഥിതിയെങ്കില്‍ സമാനമായ കാഴ്ചയാണ് ഹരിയാനയിലും ബിഹാറിലും കണ്ടതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചത് യുഡിഎഫിന്റെ ഡീല്‍ മൂലമാണ്. എന്നാല്‍, ഇടത് മുന്നണി ആ അക്കൗണ്ട് പൂട്ടിച്ചു. കോലീബി സഖ്യവും ഓര്‍മിപ്പിച്ച അദ്ദേഹം സ്വര്‍ണക്കൊള്ള ആരോപണം തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും വ്യക്തമാക്കി.ഭരണത്തുടര്‍ച്ചയ്ക്കായി കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞുവികസനവും ജനക്ഷേമവുമാണ് എല്‍ഡിഎഫ് ലക്ഷ്യംവെക്കുന്നത്. കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്കുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
പത്തുവര്‍ഷംമുന്‍പുള്ള യു.ഡി.എഫ്. സര്‍ക്കാരിന്റെ ഭരണത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആരോഗ്യരംഗം തകര്‍ച്ചയിലായിരുന്നെന്നും പാഠപുസ്തകങ്ങള്‍ പോലും വിതരണംചെയ്യാനാവാത്തവിധം വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞുകിടക്കുകയായിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആ ഇരുണ്ട കാലത്തുനിന്നാണ് കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ഉത്തരവാദിത്വം ഇടത് സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു

