Spread the love

ശബരിമലയില്‍ കൂടുതല്‍ കൊള്ള നടന്നതായി സംശയം ഉയര്‍ന്നു. ഉപക്ഷേത്രങ്ങള്‍ ഉള്‍പ്പടെ വിജയ് മല്യ സ്വര്‍ണം പൂശിയെങ്കിലും വീണ്ടും സ്വര്‍ണം പൂശിയതായി വിവാദ കമ്പനി സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അറിയിപ്പ് വന്നതാണ് സംശയത്തിന് കാരണം. 2009 ല്‍ കന്നിമൂല ഗണപതി, നാഗരാജാവ്, മാളികപ്പുറം ക്ഷേത്രങ്ങളുടെ മേല്‍ക്കൂരയില്‍ സ്വര്‍ണം വീണ്ടും പൂശിയതായി സ്മാര്‍ട്ട് ക്രിയേഷന്‍സ് 2011 ല്‍ പത്രക്കുറിപ്പ് ഇറക്കി. ഇതാണ് സംശയം വര്‍ധിപ്പിക്കുന്നത്. ഇതോടെ നേരത്തെ മല്യ നവീകരിച്ചപ്പോഴത്തെ സ്വര്‍ണം എവിടെപ്പോയി എന്ന ചോദ്യമാണ് ഉയരുന്നത്.

2009-ല്‍ വീണ്ടും സ്വര്‍ണംപൂശിയെങ്കില്‍ നേരത്തേയുണ്ടായിരുന്ന കലശങ്ങള്‍ എന്തുചെ യെന്ന് എസ്‌ഐടിക്കു അന്വേഷിക്കേണ്ടിവരും. ഉണ്ണികൃഷ്ണന്‍ പോറ്റി മുന്നിട്ടിറങ്ങി സ്മാര്‍ട്ട് ക്രി യേഷന്‍സില്‍ ശബരിമലയിലെ വിവാദ സ്വര്‍ണം പൂശല്‍ നടന്നത് 2019-ലായിരുന്നു. അതിനു മുന്‍പുതന്നെ സ്മാര്‍ട്ട് ക്രിയേ ഷന്‍സ് ശബരിമലയിലുണ്ടായി രുന്നു എന്നു തെളിയിക്കുന്നതാ
ണ് കുറിപ്പ്.

അതിനിടെ ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിലെ വിഐപി അംഗങ്ങളായി കരുതുന്ന കെ.പി ശങ്കരദാസിനെയും എന്‍.വിജയകുമാറിനെയും വീണ്ടും ചോദ്യം ചെയ്യും. കട്ടിളപ്പാളിക്കേസില്‍ 2019 ലെ. എ. പത്മകുമാര്‍ റിമാന്‍ഡിലാണ്. അംഗ ങ്ങളായിരുന്ന കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നി വര്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും എല്ലാം പ്രസിഡന്റ്‌റാണ് തീരുമാനി ച്ചതെന്നുമായിരുന്നു ചോദ്യംചെയ്തപ്പോള്‍ പറഞ്ഞത്.എന്നാല്‍, പ്രസിഡന്റിന്റെ തീ രുമാനത്തില്‍ ഇവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി രേഖയൊന്നുമി ല്ല. ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശത്തെത്തുടര്‍ന്ന് എസ്‌ഐടി ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ആര്‍എസ് പി നേതാവായ ശങ്കരദാസ് സംസ്ഥാന സര്‍ക്കാരിന്റെ പ്രിയപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥന്റെ പിതാവാണ്