മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തില്‍ വാശിയേറിയ മത്സരം നടന്ന നാലാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തിളക്കമാര്‍ന്ന വിജയം.
യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് സിപിഎം പുത്തന്‍ചന്ത ബ്രാഞ്ച് സെക്രട്ടറി കൂടിയായ എല്‍ഡിഎഫിലെ ബെന്നി നെയ്യൂര്‍ പിടിച്ചെടുത്തത്.
യുഡിഎഫിലെ ശക്തനായ നേതാവ് കൂടിയായ ബെന്നി ചേറ്റുകുഴിയേയാണ് ബെന്നി നെയ്യൂര്‍ പരാജയപ്പെടുത്തിയത്.
എസ്ഡിപിഐ ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തിയ വാര്‍ഡ് കൂടിയായിരുന്നു പുത്തന്‍ചന്ത. ഇവിടെ സുഹൈല്‍ പുതുപ്പറമ്പില്‍ ആയിരുന്നു എസ്ഡിപിഐ സ്ഥാനാര്‍ത്ഥി.
യുഡിഎഫിന്റെ മുന്‍ പഞ്ചായത്തംഗം ഷീബാ ദിഫായിന്‍ വാര്‍ഡിനോട് പുലര്‍ത്തിയ നിസംഗതയും കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കവും ബിജെപിക്ക് ശക്തനായ സ്ഥാനാര്‍ത്ഥി ഇല്ലാതിരുന്നതും അഞ്ചാം വാര്‍ഡില്‍ മുസ്ലിം ലീഗിന് നല്‍കിയ സീറ്റില്‍ കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും എസ്ഡിപിഐയുടെ വളര്‍ച്ചയുമെല്ലാമാണ് ഇവിടെ എല്‍ഡിഎഫിന് തുണയായി മാറിയിട്ടുണ്ട്.
2005ല്‍ പുത്തന്‍ചന്തയില്‍നിന്ന് മത്സരിച്ച് വിജയിച്ചിട്ടുള്ള ബെന്നി നെയ്യൂര്‍ കുറച്ച് കാലം മുണ്ടക്കയം പഞ്ചായത്തിന്റെ പ്രസിഡന്റ് കൂടിയായിരുന്നു.

