തിരുവനന്തപുരം: മൂന്നുമുന്നണികളെയും അപരന്മാരെയും തറപറ്റിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ കണ്ണമ്മൂല വാർഡിൽ സ്വതന്ത്രസ്ഥാനാർത്ഥി പാറ്റൂർ രാധാകൃഷ്ണൻ വിജയിച്ചു. 373 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം എന്നാണ് റിപ്പോർട്ട്.
പാറ്റൂർ രാധാകൃഷ്ണൻ 1215 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 842 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥിക്ക് 702 വോട്ടും ലഭിച്ചപ്പോൾ ബിജെപിക്ക് 514 വോട്ടുകൾ നേടിയെന്നാണ് റിപ്പോർട്ട്. ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന് കരുതിയെങ്കിലും പാറ്റൂർ രാധാകൃഷ്ണന്റെ നാല് അപരന്മാർക്ക് 65 വോട്ടുകൾ മാത്രമാണ് നേടാനായത്. തിരുവനന്തപുരം പ്രസ് ക്ലബിലെ മുൻ ഭാരവാഹി കൂടിയാണ് പാറ്റൂർ രാധാകൃഷ്ണൻ.

