പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം ലക്ഷദീപം ഈ മാസം ഇരുപതാം തീയതി മുതൽ ആരംഭിക്കും. 56 ദിവസം നീണ്ടുനിൽക്കുന്ന പരിപാടി 2026 ജനുവരി 14 ന് അവസാനിക്കും. മുറജപം ആറു വർഷത്തിൽ ഒരിക്കലാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടക്കുക. മുറജപത്തിന് മുന്നോടിയായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നാലുനടകളിലും 56 ദിവസത്തേക്ക് വേദമണ്ഡപം തുറക്കും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി തിരുവിതാംകൂര്‍ രാജവംശം തുടങ്ങിയവച്ചതാണ് മുറജപം.murajapam in sripadmanabhaswami temple
ഓരോ മുറയിലും വേദങ്ങൾ ക്രമമായി ജപിക്കുന്നു. എട്ടുദിവസം കൂടുന്നതാണ് ഒരുമുറ. ഏഴുദിവസം കഴിഞ്ഞ് എട്ടാം ദിവസത്തെ മന്ത്രജപത്തിനൊടുവില്‍ ഭഗവാനെ പ്രത്യേക വാഹനത്തില്‍ എഴുന്നള്ളിക്കുന്ന മുറശീവേലി.
അതേസമയം മുറജപത്തിന്റെ ഭാഗമായി ‘വന്ദേ പത്മനാഭം’ എന്ന പേരിൽ 56 ദിവസം നീണ്ടുനിൽക്കുന്ന നൃത്ത, സംഗീത പരിപാടികൾ ക്ഷേത്രത്തിൽ അരങ്ങേറും.
‘വന്ദേ പത്മനാഭം’ പരിപാടി പ്രശസ്ത സിനിമ നടനും, നിർമാതാവുമായ തെന്നിന്ത്യൻ താരം റാണ ദഗുബട്ടി ഉദ്ഘാടനം ചെയ്യും. നവംബർ 20 ന് വൈകീട്ട് നാലരയ്ക്കാണ് ഉദ്ഘാടന പരിപാടി നടക്കുക. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.

