Spread the love

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ ഒരു വയസ്സുകാരന്‍റെ മരണത്തില്‍ ദുരൂഹത നീങ്ങി. മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ അച്ഛൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.

കുഞ്ഞിനെ മടിയിൽ ഇരുത്തി കൈമുട്ടു കൊണ്ട് കുട്ടിയുടെ അടിവയറ്റിൽ ഇടിച്ചെന്നാണു ഷിജിന്‍ നൽകിയ മൊഴിയിലുള്ളത്. ഷിജിനെ  വീണ്ടും ചോദ്യം ചെയ്തിരുന്നു. കാഞ്ഞിരംകുളം തവ്വാവിള ഷിജിൽ ഭവനിൽ ഷിജിൽ–കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകൻ ഇഹാൻ (അപ്പു) വെള്ളിയാഴ്ച രാത്രിയാണു മരിച്ചത്. ഷിജിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തി. ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്‍റെ മരണകാരണം എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

അതേസമയം ബിസ്കറ്റ് ഉള്ളിൽ ചെന്നതിനു പിന്നാലെ കുഞ്ഞ് കുഴഞ്ഞു വീണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. കൂടാതെ കുഞ്ഞിന്റെ വായിൽ നിന്ന് കഫം പുറത്തു വരികയും ശരീരം തണുത്ത് ചുണ്ടിനും വായ്ക്കും നിറ വ്യത്യാസം വന്നതായും അമ്മ കൃഷ്ണപ്രിയ മൊഴി നൽകിയിരുന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു.