കോട്ടയം : സ്വര്‍ണ്ണ കടത്തിലൂടെ കുപ്രസിദ്ധയാര്‍ജിച്ച പിണറായി സര്‍ക്കാരിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവലായി ശബരിമല ദ്വാരപാലക സ്വര്‍ണ്ണമോഷണം മാറിയെന്ന് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.കേരളത്തിലെ സകല ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലേയും തിരുവാഭരണങ്ങളും വിഗ്രഹങ്ങളും യഥാസ്ഥാനത്തുണ്ടൊയെന്ന് ഭക്തരുടെ മുന്‍പാകെ ബോധിപ്പിക്കേണ്ട ഗതികേടിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം കൂട്ടിചേര്‍ത്തു.കോട്ടയം വെസ്റ്റ് ജില്ലാ ഒബിസി മോര്‍ച്ച നേതൃ ശില്പശാലയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം
ഒബിസി മോര്‍ച്ച കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌സ് പി ജി സലീം കുമാര്‍അധ്യക്ഷത വഹിച്ച ശില്പശാലയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന ട്രഷറര്‍ എന്‍ വി നാരായണ ദാസ് മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ലാല്‍ കൃഷ്ണ, ജില്ലാ സെക്രട്ടറി പി ആര്‍ സുഭാഷ്, ജില്ലാ പ്രഭാരി പി പ്രബീഷ്, സഹ പ്രഭാരി ബാലന്‍ മുണ്ടക്കല്‍, എന്നിവര്‍ സംസാരിച്ചു. ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറമാരായ സനീഷ് ഗോപി, കെ കെ രാജേഷ് എന്നിവര്‍ സ്വാഗതവും കൃതഞ്ഞതയും പറഞ്ഞു.

