മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്‍റെ മകൻ അസ്‌ലം നൂഹാണ് മരിച്ചത്. കുട്ടി വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു. ഇതിനിടെ കല്ലും മണ്ണും വായിൽ ഇടുകയായിരുന്നു.
പെട്ടെന്ന് തന്നെ വീട്ടുകാർ വായിൽ നിന്ന് കല്ല് എടുത്തു പുറത്തുകളയാൻ ശ്രമിച്ചെങ്കിലും ഒരു കല്ല് തൊണ്ടയിൽ കുടുങ്ങി. കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

