Spread the love

കോട്ടയം: മന്ത്രി വി.എന്‍. വാസവന്റെ സഹോദരപുത്രി യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. പാമ്പാടി ഗ്രാമപഞ്ചായത്തിലാണ് മന്ത്രി വി.എന്‍. വാസവന്‍ സഹോദരപുത്രി യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. വി .എന്‍. സോമന്റെ മകള്‍ സ്മിതാ ഉല്ലാസാണ് പാമ്പാടി പഞ്ചായത്ത് 17-ാം വാര്‍ഡ് കുറിയന്നൂര്‍ കുന്ന് വാര്‍ഡില്‍ യുഡിഎഫില്‍ ജനവിധി തേടുന്നത്.

സിപിഎം പ്രവര്‍ത്തകയായിരുന്ന സ്മിതയ്ക്ക് ചെറുപ്പം മുതല്‍ ഉമ്മന്‍ ചാണ്ടിയോടുള്ള ഇഷ്ടമാണ് യുഡിഎഫിലെത്താന്‍ കാരണമെന്ന് പറയുന്നു. കഴിഞ്ഞ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മുതല്‍ യുഡിഎ ഫില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭര്‍ത്താവ് ഉല്ലാസ് പി.കാവുങ്കല്‍ പാമ്പാ ടിയില്‍ ബിസിനസ് ചെയ്യുന്നു. മൂന്ന് മക്കളുമുണ്ട്. നേരത്തേ പാമ്പാടി പഞ്ചായത്തില്‍ ഹെല്പ്‌ഡെസ്സില്‍ ജോലിചെയ്തിരുന്നു.
പാമ്പാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡിലാണ് സ്മിത മത്സരിക്കുന്നത്. ഇതിനു മുന്നോടിയായി പാമ്പാടി സര്‍വീസ് സഹകരണ ബാങ്കിലേക്ക് കോണ്‍ഗ്രസ് പാനലില്‍ മത്സരിച്ചിരുന്നു.

Pix: Social Media grab