കാൻപൂർ : തന്നെ ബലപ്രയോഗത്തിലൂടെ ചുംബിച്ച മുൻകാമുകൻ്റെ നാവ് കടിച്ചെടുത്ത് യുവതി. ഉത്തർ പ്രദേശിലെ കാൻപൂരിൽ ചമ്പി എന്ന യുവാവിൻ്റെ നാവാണ് മുൻകാമുകി കടിച്ചെടുത്തത്.Girl bites harasser tongue in UP
ഇരുവരും തമ്മിൽ ഏറെ നാളായി പ്രണയത്തിൽ ആയിരുന്നു. എന്നാൽ യുവാവുമായി ബന്ധം അവസാനിപ്പിച്ച് യുവതി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുമ്പോഴാണ് മുൻകാമുകൻ ലൈംഗികാതിക്രമം നടത്തി ബലപ്രയോഗത്തിലൂടെ ചുംബിക്കാൻ ശ്രമിച്ചത്. അതേസമയം 35കാരാനായ യുവാവ് വിവാഹിതനാണ്.
ചമ്പിയുമായി പ്രണയബന്ധം അവസാനിപ്പിച്ച യുവതി മാതാപിതാക്കൾ നിർദേശിച്ചയാളെ വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. യുവാവ് യുവതിയെ നേരിൽ കാണാൻ പല തവണ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല. തുടർന്ന് തിങ്കളാഴ്ച വീടൻ്റെ സമീപത്തെ കുളത്തിൽ യുവതി ഒറ്റയ്ക്ക് പോയപ്പോൾ യുവാവ് പിന്തുടർന്ന് പോയി കയറിപ്പിടിക്കുകയായിരുന്നു. ബലപ്രയോഗം നടത്തി യുവതിയെ കയറിപ്പിടിച്ച മുൻകാമുകൻ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ യുവതി അത് പ്രതിരോധിക്കവെയാണ് മുൻകാമുകൻ്റെ നാവ് കടിച്ചെടുത്തത്. തുടർന്ന് യുവാവ് വേദനകൊണ്ട് നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ യുവാവിനെ ഉടനെ തന്നെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പ്രഥമ ശുശ്രുഷ നൽകിയതിന് ശേഷം യുവാവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു

