Spread the love

കോട്ടയം: കോട്ടയം: എംസി റോഡിൽ ചങ്ങനാശേരി ളായിക്കാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്.

ഒരു ബസിന്റെ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ട് ബസിലും ഉണ്ടായിരുന്ന യാത്രക്കാർക്കും നിസാര പരിക്കുകളുണ്ട്.