Spread the love

ആലപ്പുഴ: നേർച്ച സദ്യയ്ക്ക് പായസം ലഭിക്കാത്തതിന് വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചു. പിന്നാലെ വീട്ടിൽ കയറി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും അതിക്രമം നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടത്തിയ നേർച്ചസദ്യയിലാണ് സംഭവം .

സംഭവത്തിൽ വഴിച്ചേരി വലിയ വീട്ടിൽ സാജൂ ആന്റണിക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ ജോസിനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു.

വഴിച്ചേരി മാർക്കറ്റിനു സമീപം ഓഡിറ്റോറിയത്തിൽ കഴിഞ്ഞദിവസം നടത്തിയ നേർച്ചസദ്യയുടെ മധ്യേയാണ് പായസം കിട്ടിയില്ലെന്ന പേരിൽ ജോസ് ബഹളംവച്ച് വഴിച്ചേരി വലിയ വീട്ടിൽ സാജൂ ആന്റണിയെ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.