കോട്ടയം : ധാരണ പാലിക്കാതിരുന്ന തുടർന്ന്പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തു നിന്നും പുറത്താക്കിയ ഷാജു തുരുത്തനോടും ഭാര്യ ബെറ്റിയോടും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ക്ഷമിച്ചു.
പല നഗരസഭ ഒന്നാം വാർഡിൽ മത്സരിക്കുന്ന ബെറ്റിക്കും രണ്ടാം വാർഡിൽ മത്സരിക്കുന്ന ഷാജുവിനും ഇനി രണ്ടില തണൽ .
കേരള കോൺഗ്രസിലെ ധാരണപ്രകാരം തോമസ് പീറ്ററിനായി ചെയർമാൻ സ്ഥാനം രാജിവയ്ക്കുവാൻ ഷാജു തുരുത്തൻ തയ്യാറായില്ല. ഈ സമയത്ത് പ്രതിപക്ഷമായ യുഡിഎഫ്, ചെയർമാനെതിരേ അവിശ്വാസം അവതരിപ്പിച്ചു. അവിശ്വാസം പരാജയപ്പെടുത്തിയശേഷം സ്ഥാനം രാജിവയ്ക്കാമെന്ന് ഷാജു നിലപാടെടുത്തു. എന്നാൽ ഈ നിലപാടിനോട് കേരള കോൺഗ്രസ് എം പാർട്ടിയും മുന്നണിയും അനുകൂലമായിരുന്നില്ല. അവിശ്വാസത്തിനുമുമ്പ് രാജിവയ്ക്കുവാൻ ആവശ്യപ്പെട്ടുവെങ്കിലും തുരുത്തൻ തയ്യാറായില്ല.
സ്വന്തം ചെയർമാനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ഭരണപക്ഷം പിന്തുണച്ച് വോട്ടു ചെയ്തു. അവിശ്വാസം കൊണ്ടുവന്ന പ്രതിപക്ഷം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ചെയർമാൻ ഷാജു തുരുത്തൻ ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. ഫലത്തിൽ ചെയർമാൻ ഷാജു തുരുത്തൻ പുറത്തായി. ഷാജു തുരുത്തൻ പിന്നീട് പാർട്ടിക്ക് വിധേയനായി.
ഇപ്പോൾ പാലാ നഗരസഭ ഇലക്ഷനിൽ രണ്ടുപേർക്കും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുകയും ചെയ്യാം.
പാലാ നഗരസഭ നിലനിർത്തുക എന്ന
കടമ്പയാണ് കേരള കോൺഗ്രസിനു മുന്നിലുള്ളത്. അതിനാൽ
സാധ്യമായ നയതന്ത്രങ്ങൾ എല്ലാം പാർട്ടി പരീക്ഷിക്കും.
ഷാജു തുരുത്തൻ നഗരസഭാ രണ്ടാം വാർഡായ മുണ്ടുപാലത്തും ബെറ്റി ഒന്നാം വാർഡായ പരമലക്കുന്നിലുമാണ് എല്‍.ഡി.എഫ് മുന്നണിക്കായി മത്സരിക്കുക.
ഇരുവരും നഗരസഭാ കൗണ്‍സിലർമാരായി കാല്‍ നൂറ്റാണ്ട് പിന്നിട്ട വരാണ്.
ഷാജു ഒരു തവണയും ബെറ്റി രണ്ട് തവണയും ചെയർപേഴ്സണ്‍ പദവി അലങ്കരിച്ചിട്ടുണ്ട്.
ബെറ്റി വനിതാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മീനച്ചില്‍ സഹകരണ ഭൂപണയബാങ്ക് ഡയറക്ടറും കൂടിയാണ്. ഷാജുവും മികച്ച സഹകാരിയാണ്. ജനകീയരായ ഇവരും മുണ്ടുപാലത്തിനും പരമലക്കുന്നിനും പരിചയ മുഖങ്ങളാണ് എന്നതാണ് തെരഞ്ഞെടുപ്പിലെ ഇവരുടെ പ്ലസ് പോയിന്റ്.

