Spread the love

ആലപ്പുഴ: വിവാഹദിവസം വാഹനാപകടത്തിൽ പരുക്കേറ്റ വധുവിനെ ആശുപത്രി കിടക്കയിൽ താലികെട്ടി വരൻ. തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് ആശുപത്രിയിൽ വിവാഹിതരായത്. അതേസമയം മണ്ഡപത്തിൽ വിവാഹത്തിനെത്തിയവർക്ക് സദ്യയും വിളമ്പി.Hospital Wedding in Alappuzha

വിവാഹത്തിനു മുമ്പ് മേക്കപ്പിന് പോകുമ്പോഴായിരുന്നു ആവണി വാഹനാപകത്തിൽപ്പെട്ടത്. തുടർന്ന് പരിക്കേറ്റ ആവണിയെ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ പ്രേവേശിപ്പിക്കുക ആയിരുന്നു. ഇതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കൾ ആശുപത്രിയിലേക്ക് പാഞ്ഞു. പിന്നാലെ ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ വിവാഹം ഇന്ന് തന്നെ നടത്താമെന്ന തീരുമാനത്തിലേക്ക് ബന്ധുക്കൾ എത്തിയത്.

വിവാഹം നടക്കേണ്ടിയിരുന്ന ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ വിവാഹസദ്യയും വിളമ്പി.ആവണിക്കു നട്ടെല്ലിനു പരുക്കുണ്ട്. കാലിന്റെ എല്ലിനു പൊട്ടലുമുണ്ട്. ശനിയാഴ്‌ച ശസ്‌ത്രക്രിയ ചെയ്യും. ആവണിയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേർക്കും പരുക്കേറ്റു. ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.