Spread the love

തിരുവനന്തപുരം: സ്വർണ വില വീണ്ടും റെക്കോർഡ് കുതിപ്പിൽ. ഇന്ന് മാത്രം സംസ്ഥാനത്ത് സ്വർണവില 920 രൂപ ഉയർന്നു. ഇന്നലെ 1000 രൂപ വർദ്ധിച്ചിരുന്നു. ഇന്നത്തെ വർ​ദ്ധനയോടെ സ്വർണവില ചരിത്രത്തിലാദ്യമായി 89000 രൂപ കടന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 89,480 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 96,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപയിലധികം നൽകേണ്ടിവരും.

അമേരിക്കയിലെ അടച്ചുപൂട്ടൽ നടപടികളും വ്യാപാര തീരുവ അനിശ്ചിതത്വവും കണക്കിലെടുത്ത് വൻകിട നിക്ഷേപ സ്ഥാപനങ്ങളും കേന്ദ്ര ബാങ്കുകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങി കൂട്ടിയതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. ലോകം വീണ്ടുമൊരു മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നും നിക്ഷേപകർ വിലയിരുത്തുന്നു. അമേരിക്കൻ ഡോളർ, യു.എസ് ബാേണ്ടുകൾ എന്നിവ ഒഴിവാക്കിയാണ് കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം കൂട്ടുന്നത്.