പിതാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ മകനെ അറസ്റ്റ്് ചെയ്തു.
ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അതിരമ്പുഴ വില്ലേജില്‍ മാന്നാനം കരയില്‍ ഷാപ്പുപടി ഭാഗത്ത് കൊല്ലപ്പള്ളില്‍ വീട്ടില്‍ ലൂക്കാ മകന്‍ (72) ജോസഫ് ലൂക്കയെ മകനായ അഗസ്റ്റസ് (36) വീട്ടിലെ ഹാള്‍ മുറിയിലെ ഭിത്തിയില്‍ തല ഇടിപ്പിച്ച് തലക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.
കേസിലെ പ്രതിയും പരിക്കേറ്റയാളുടെ ഏക മകനുമായ അതിരമ്പുഴ വില്ലേജില്‍ മാന്നാനം കരയില്‍ ഷാപ്പുപടി ഭാഗത്ത് കൊല്ലപ്പള്ളില്‍ വീട്ടില്‍ അഗസ്റ്റസ് എന്നയാളെ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ശ്രീജിത്ത് ടി യുടെ നേതൃത്വത്തില്‍ എസ്‌ഐ ജയപ്രകാശ്, എഎസ്‌ഐ ദിലീപ് വര്‍മ്മ, സിപിഒമാരായ അനൂപ് പി റ്റി, ശ്രീനിഷ് തങ്കപ്പന്‍, ലിബിന്‍ എന്നിവര്‍ ഉള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

