Spread the love

കോട്ടയം: പാസ്റ്റര്‍ ചമഞ്ഞു തട്ടിപ്പ് നടത്തുന്ന ആള്‍ ജയില്‍മോചിതനായെന്നും കരുതി ഇരിക്കണമെന്നും മുന്നറിയിപ്പു നല്‍കി കോട്ടയം ജില്ലാ പോലീസ് മേധാവി. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ഷിജു എസ് നായര്‍ ( 29) ആണ് വാകത്താനം പോലീസ് രജിസ്ട്രര്‍ ചെയ്ത കേസില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്.

വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമുള്ള സ്ത്രീകളെ സമീപിച്ച് വീട് വയ്ക്കുന്നതിനും മറ്റും സഹായിക്കാം എന്ന് പറഞ്ഞ് പെന്തക്കോസ്ത് വിഭാഗത്തിന്റെ പ്രാര്‍ത്ഥന പോലെ പ്രാര്‍ത്ഥിച്ച് അവരുടെ മനസ്സ് മാറ്റി സ്വര്‍ണാഭരണങ്ങള്‍ വാങ്ങിച്ചെടുക്കുന്നതായാണ് കാണുന്നത്.പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വീട്ടിലെത്തുമ്പോഴും, കസ്റ്റഡിയില്‍ ഉള്ളപ്പോഴും മനുഷ്യ വിസര്‍ജ്യം പോലീസിന് നേരെ എറിയുന്നതും പ്രതിയുടെ രീതിയാണെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്അറിയിച്ചു.