പന്തളം: പന്തളം കൈപ്പുഴയിൽ പ്രവാസിയുടെ വീട്ടിൽ നിന്ന് 50 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു. എം.സി റോഡില്‍ പന്തളം വലിയ പാലത്തിന് സമീപം കുളനട ലക്ഷ്മി നികേതനില്‍ വി. ബിജുനാഥിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബിജുവും ഭാര്യ ബിന്ദുവും ബഹ്റൈനിലാണ്. അമ്മ ഓമനയമ്മ മാത്രമാണ് വീട്ടിലുള്ളത്. ഇവര്‍ രാത്രി മൂത്ത മകന്റെ വീട്ടിൽ പോയിരുന്ന സമയത്താണ് കവര്‍ച്ച നടന്നത്.
സംഭവത്തിൽ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയും ലോക്കറും കുത്തിത്തുറന്നാണ് 50 പവനോളം സ്വര്‍ണം കവര്‍ന്നത്. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. 50 പവനോടടുത്ത് ഉണ്ടാകുമെന്ന് അമ്മ ഓമനയമ്മ പറയുന്നു. ഇതിനൊപ്പം ഓമനയമ്മയുടെ ഒരു ജോഡി കമ്മലും മോതിരവും നഷ്ടപ്പെട്ടിട്ടുണ്ട്.
സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. രണ്ടുമാസം മുമ്പാണ് കുരമ്പാലയിലും അതിനുശേഷം പന്തളം കോളേജ് ജങ്ഷനിലെ കടകളിലും മോഷണം നടന്നത്. നാല് വീട്ടില്‍ മോഷണ ശ്രമവും നടന്നിരുന്നു.

