Spread the love

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് മാത്രമല്ല, നിലവിലെ ദേവസ്വംമന്ത്രി വി.എന്‍. വാസവനിലേക്കും എത്തണമെന്ന് ആവശ്യപ്പെട്ടു ബിജെപിയും കോൺഗ്രസും

ഇതാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മാത്രമായി ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഇതില്‍ വ്യക്തമായി സര്‍ക്കാരിനും മന്ത്രിക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ് ബോര്‍ഡംഗങ്ങളും പ്രസിഡന്റുമൊക്കെ ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വിശദമായി അന്വേഷിക്കണം. അന്വേഷണം മന്ത്രിമാരിലേക്കും മുന്‍മന്ത്രിമാരിലേക്കും പോകണം എന്നാണ് ആവശ്യപ്പെടാനുള്ളത്

സ്വർണ കൊള്ള. മുൻ ദേവസ്വം മന്ത്രികടകംപള്ളി സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ

കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദനമാണ് കടകംപള്ളി നടത്തിയത്.
ശബരിമലയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് മന്ത്രി വി എൻ വാസവനും നന്നായി അറിയാം.

സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ സംസ്ഥാന പോലീസിന് പരിമിതിയുണ്ടെങ്കിൽ കേന്ദ്ര ഏജൻസികളെ സമീപിക്കണം -സുരേന്ദ്രൻ കോഴിക്കോട്പറഞ്ഞു