Spread the love

കൊച്ചി: സൈബർ ലോകത്ത് ഇപ്പോൾ ധ്യാന ദമ്പതികൾ തമ്മിലുള്ള തർക്കവും പോരും രൂക്ഷമാവുകയാണ്, ഗുരുതര ആരോപണങ്ങളുമായി ജിജി മരിയോ രംഗത്ത്. നിങ്ങൾ ‘സത്യം ഇതുവരെ കേട്ടതോ കണ്ടതോ അല്ല. ചിലത് ഞാൻ തുറന്നുപറയുകയാണ്,’ എന്ന ആമുഖത്തോടെ അദ്ദേഹം പങ്കുവെച്ച വിശദീകരണ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ജിജി മരിയോയുടെ കുറിപ്പ്

സത്യം നിങ്ങൾ ഇതുവരെ കേട്ടതോ കണ്ടതോ അല്ല. ചില സത്യങ്ങൾ ഞാൻ തുറന്നുപറയുകയാണ്… എത്ര വിദഗ്ദമായിട്ടാണ് അവർ നുണകൾ പറഞ്ഞു പരത്തി ജനങ്ങളെ വിശ്വസിപ്പിച്ചിരിക്കുന്നത് ? എന്നെയും മക്കളെയും സമൂഹത്തിന് മുന്നിൽ കടിച്ചു കീറാൻ ഇട്ട് കൊടുക്കാൻ എങ്ങനെ സാധിക്കുന്നു ? ഒരിക്കലും ആരെയും കുറ്റപ്പെടുത്താനോ അപമാനിക്കാനോ താൽപര്യം ഇല്ലാത്ത വ്യക്തിയാണ്. എന്നാൽ ഇപ്പോഴത്തെ എന്റെയും മക്കളുടെയും നിസ്സഹായ അവസ്ഥയിൽ പ്രതികരിക്കേണ്ടത് നിർബന്ധിതമാകുന്നത് കൊണ്ട് ചില യാഥാർഥ്യങ്ങൾ വ്യക്തമാക്കുന്നു. എനിക്കതിൽ അതിയായ ഖേദം ഉണ്ട്.

ചാലക്കുടിയിലെ ധ്യാന ദമ്പതികൾ തമ്മിലടിച്ച സംഭവത്തിൽ എഫ് ഐ ആ‌ർ വിവരങ്ങൾ പുറത്തുവന്നിരുന്നു. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജീജി മാരായോയും ഭർത്താവ് മാരിയോ ജോസഫുമാണ് കുടുംബ തർക്കം തീർക്കുന്നതിനിടെ വഴക്കായതും തല്ലിൽ കലാശിച്ചതും.