Spread the love

കോട്ടയം:കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കരുതലില്‍ പള്ളിക്കത്തോട് ആ കുരുന്നുകള്‍ക്കായി വീടു പണിയുന്നു.ഓന്തശ്ശേരില്‍ ആന്റണി ദേവസ്യ മഞ്ജു എന്നിവര്‍ക്കൊപ്പം മക്കളായ ഇവാനും ഇമ്മാനുവലും സ്വപ്ന ഭവനം പൂര്‍ത്തിയാകുന്നതിനായി കാത്തിരിക്കുന്നു. ഒരു വലിയ സ്വപ്‌നമായിരുന്നു വീട്. അത് യാഥാര്‍ഥ്യമാകുകയാണ്. പള്ളിക്കത്തോട്ടില്‍ അടുത്ത് നടന്ന കലുങ്കു സൗഹൃദ സദസ്സിലാണ് വീട് പ്രഖ്യാപിച്ചത്.

കാലിന് വൈകല്യമുള്ള മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഇമ്മാനുവല്‍ തങ്ങളുടെ കാര്യങ്ങള്‍ പങ്കുവച്ചതോടെ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. ഭവന നിര്‍മാണത്തിനായി ആനിക്കാട് വിശ്വംഭരന്‍ സേവാഭാരതിക്ക് കൈമാറിയ 12 പ്ലോട്ടുകളില്‍ ഒന്നിലാണ് വീട് നിര്‍മിക്കുന്നത്. തറക്കല്ലിടല്‍ ചടങ്ങില്‍ സേവാഭാരതിയുടെ ചുമതലയുള്ള സി.എന്‍.പുരുഷോത്തമന്‍ നമ്പൂതിരി, ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍.ഹരി, പള്ളിക്കത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.വിപിന ചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, പഞ്ചായത്തംഗങ്ങളായ കെ.എന്‍.വിജയന്‍,ആശാ ഗിരീഷ്, അശ്വതി സതീഷ്, സനു ശങ്കര്‍, കണ്‍വീനര്‍ കെ.എസ്.ഗിരീഷ് കുമാര്‍, സേവാ പ്രമുഖ് ആര്‍.രാജേഷ് എന്നിവര്‍ പങ്കെടുത്തു.

സ്വന്തം അധ്വാനത്തിന്റെ പങ്ക് ് ജനക്ഷേമ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്ന സുരേഷ് ഗോപിയുടെ പൊതു ജീവിതം മാതൃകാപരമാണന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി അറിയിച്ചു.