ന്യൂഡൽഹി: എംബിബിഎസ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ ചോർച്ച വിവാദമുയർന്ന സാഹചര്യത്തിൽ ആണ് നടപടി. മെയ് 3നാണ് പരീക്ഷ നടത്തിയത്. ദേശീയതലത്തിൽ നടത്തിയ പരീക്ഷക്കെതിരെ നിരവധി ക്രമക്കേടു വിവാദങ്ങൾ ഉയർന്നിരുന്നു.
23 ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. 2024 ലും ഇതേ രീതിയിൽ പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിലെ 140 ഓളം ചോദ്യങ്ങൾ പരീക്ഷയ്ക്ക് ആവർത്തിച്ചതോടെയാണ് വിവാദം മുറുകിയത്. ഇതേക്കുറിച്ച് രാജസ്ഥാൻ പോലീസ് അന്വേഷിച്ചു വരികയാണ്. ഇപ്പോൾ അന്വേഷണം സിബിഐക്ക് കൈമാറി. 1. 3 ലക്ഷം കുട്ടികളാണ് പരീക്ഷ കേരളത്തിൽ എഴുതിയത്
.

