Spread the love

ഭാരതത്തിന്റെ മഹത്തായ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതി കേരളത്തിലെ നായര്‍ സമുദായത്തിനു നിഷേധിക്കുന്ന കേരള സര്‍ക്കാര്‍, 60 ശതമാനത്തിലധികം വരുന്ന ദരിദ്ര നായര്‍ കുടുംബങ്ങളോടും പോലും നീതി കാട്ടുന്നില്ലെന്ന് നായര്‍ ഐക്യവേദി ആരോപിച്ചു. എന്‍എസ്എസ് എന്നാല്‍ നോ സര്‍വീസ് സൊസൈറ്റി എന്നാണ്.യാതൊരുവിധ ആശ്വാസവും ഇക്കൂട്ടര്‍ക്ക് നല്‍കില്ല എന്ന പിടിവാശിയിലാണ് സര്‍ക്കാര്‍. മുന്നാക്കം എന്ന പേരില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഈ വിഭാഗത്തിലെ ഭൂരിപക്ഷം കുടുംബങ്ങളുടെയും സ്ഥിതി ദയനീയമാണ്.

2021-ല്‍ ഖജനാവില്‍ നിന്നും ഒരുകോടി രൂപ ചെലവഴിച്ച്, കേരളത്തിലെ അന്നത്തെ 19634 വാര്‍ഡുകളിലെയും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന 5 കുടുംബങ്ങളില്‍ വീതം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ . ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ ചെയര്‍മാനായ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്‍ പെട്ടെന്നു തന്നെ ഈ പഠനം പൂര്‍ത്തിയാക്കി, 2022 മാര്‍ച്ച് 8-ന് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്.

റിപ്പോര്‍ട്ട് കിട്ടി മൂന്നര വര്‍ഷം കഴിഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കുവാനോ നടപ്പാക്കുവാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നായര്‍, നമ്പൂതിരി, ശൈവവെള്ളാള, മുന്നാക്ക ക്രിസ്ത്യാനികള്‍ തുടങ്ങി 186 ലധികം, മുന്നാക്ക മുദ്ര ചാര്‍ത്തപ്പെട്ട സമുദായങ്ങളുടെ ജീവിതത്തില്‍ കാതലായ മാറ്റമുണ്ടാക്കുന്ന നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത് എന്ന് അറിയൂന്നു. അതുകൊണ്ടു തന്നെയാണ് ഈ റിപ്പോര്‍ട്ട് നടപ്പാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത്.

ഈ അവഗണന കടുത്ത അനീതിയാണ്. ഇതിനെതിരെ ശബ്ദമുയര്‍ത്തുവാന്‍ എന്‍എസ്എസ് തയ്യാറല്ല. നായര്‍ സമുദായത്തിലെ ദരിദ്രര്‍ക്ക് മാത്രമെ ഈ റിപ്പോര്‍ട്ട്‌കൊണ്ടു പ്രയോജനമുണ്ടാവു എന്നു മനസ്സിലാക്കിയ എന്‍എസ്എസ് നേത്യത്വം ഈ സര്‍വ്വെയെപ്പോലും തടയുവാന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതാണ്. സര്‍വ്വെയ്ക്ക് അനുകൂലമായി എന്‍എസ്എസ് ഉം കോടതിയെ സമീപിച്ച് എന്‍എസ്എസിന്റെ വാദം അംഗീകരിച്ച ഹൈക്കോടതി സര്‍വ്വെ നടത്തുവാന്‍ അനുമതി നല്‍കുകയുണ്ടായി. നായര്‍ സമുദായത്തിലെ സമ്പന്നരുടെ മാത്രം സംഘടനയായി എന്‍എസ്എസിനെ മാറ്റിയ നേതൃത്വം ഹരിഹരന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന് അനുകൂലമായി അഭിപ്രായം പറയില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കാരണം ദരിദ്ര നായരെ ഇന്നത്തെ നേത്യത്വം ഒരിക്കലും പരിഗണിച്ചിട്ടേ ഇല്ല.

കേരളത്തിലെ ഘഉഎ സര്‍ക്കാരിന്റെ മുന്നാക്കവിരുദ്ധ നിലപാടിനെതിരെയും ചടടന്റെ സമുദായ വിരുദ്ധ നിലപാടിനെതിരെയും അതിശക്തമായ പോരാട്ടത്തിന് കേരത്തിനകത്തും പുറത്തുമുള്ള വിവിധ നായര്‍ സംഘടനകള്‍ ഒരു വേദിയില്‍ എത്തുകയാണ്. കേരളത്തിലെ നിരവധി കരയോഗങ്ങള്‍ ചടടനേതൃത്വത്തിനെതിരെ പ്രമേയം പാസ്സാക്കി പ്രതിഷേധിക്കുന്നു. ഈ കരയോഗങ്ങളുടെ യെല്ലാം ഭാരവാഹികള്‍ 2025 നവംബര്‍ 9ന് വള്ളികുന്നത്തെ വിദ്യാധിരാജപുരത്തു നടക്കുന്ന നായര്‍ നേതൃ സംഗമത്തില്‍ പങ്കെടുക്കുന്നു.

(സമസ്ത നായര്‍ സമാജം)-ന്റെയും, ആലുവയിലെ എന്‍എസ്എസ് മോചന കര്‍മ്മസമിതിയുടെയും, തമിഴ്നാട് ഗ്ലോബല്‍ നായര്‍ സമാജത്തിന്റെയും, ഡല്‍ഹി, മുംബൈ, ഭോപ്പാല്‍, ബാംഗ്ലൂര്‍, ഹൈദരാബാദ്, കോയമ്പത്തൂര്‍, ഈറോഡ്, തിരുപ്പൂര്‍, പൊള്ളാച്ചി, സേലം തുടങ്ങിയ നഗരങ്ങളിലെയും, യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെയും നായര്‍ സംഘടനാ ഭാരവാഹികളുടെ സംഗമമാണ്.തകര്‍ന്നടിഞ്ഞ സമുദായത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള അന്തിമപോരാട്ടത്തിന് രൂപംകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നായര്‍ നേത്യ സം ഗമം സംഘടിപ്പിക്കുന്നത്.

സോജ ഗോപാലകൃഷ്ണന്‍, വാഴൂര്‍, കോട്ടയം (സ്വാഗതസംഘം, കണ്‍വീനര്‍)

ഡോ.ബിനു ആലപ്പുഴ (സ്വഗതസംഘം, കണ്‍വീനര്‍)

പുല്ലാട് ഗോപന്‍, പത്തനംതിട്ട (സ്വാഗതസംഘം കണ്‍വീനര്‍)

രാമചന്ദ്രന്‍, പെരുവ, കോട്ടയം (സ്വാഗതസംഘം കണ്‍വീനര്‍)

രാജന്‍ (കോട്ടയം, സംഘാടകസമിതിഅംഗം)