Spread the love

പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി പോലീസ് തെരച്ചില്‍ തുടരുന്നു. രാഹുലിന്റെ സുഹൃത്തുക്കളുടെ വീട്ടിലെത്തിയും ബന്ധപ്പെടാനിടയുളളവരെ തേടിയും പോലീസ് എത്തുന്നുണ്ട്. അടൂരില്‍ സുഹൃത്തിന്റെ വസതിയിലെത്തിയ പോലീസ് സംഘം അമ്മയോട് മോശമായി പെരുമാറി എന്നാരോപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു.

അതിനിടെ ചലച്ചിത്ര നടിയുടെ പോളോ കാറിലാണ് രാഹുല്‍ കടന്നുകളഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഒളിവില്‍ പോയത്.അതിജീവിത മുഖ്യമന്ത്രിയെ കാണാന്‍ പോയ സമയത്ത് രാഹുല്‍ പാലക്കാട് കണ്ണാടിയില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ കാറില്‍ കയറിപ്പോകുകയായിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ ഇതേ കാര്‍ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല.

രാഹുലിന്റെപാലക്കാട് കുന്നത്തൂര്‍മേട്ടിലെ ഫ്‌ളാറ്റില്‍അന്വേഷണസംഘം ഞായാറാഴ്ച്ച പരിശോധന നടത്തിയിരുന്നു.എന്നാല്‍ യുവതി എത്തിയ ദിവസത്തെ സിസിടിവിദൃശ്യം ലഭിച്ചിട്ടില്ല. ഇവിടെയെത്തിച്ചുംപീഡിപ്പിച്ചുവെന്നയുവതിയുടെമൊഴിയുടെഅടിസ്ഥാനത്തിലായിരുന്നുപരിശോധന.എന്നാല്‍സി സിടി വിയുടെഡി വി ആറില്‍യുവതിപറഞ്ഞസമയത്തെദൃശ്യംഉണ്ടായിരുന്നില്ല. അപ്പാര്‍ട്ട്മെന്റിലെ കെയര്‍ ടേക്കര്‍ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തെന്നാണ് സൂചന. ഇയാളെ ഇന്ന് പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.

ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിബാക്ക് അപ്പ് വീണ്ടെടുക്കാന്‍കഴിയുമോഎന്ന് പൊലീസ് ശ്രമിക്കുന്നുണ്ട്. രാഹുലിന്റെപേഴ്‌സണല്‍സ്റ്റാഫംഗംഫസലിനെയടക്കംചോദ്യംചെയ്തതിന് പിന്നാലെയാണ് അന്വേഷണസംഘംഫ്‌ളാറ്റിലെത്തിയത്.

 

അമ്മയോട് മോശമായി പെരുമാറി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധം

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തിരക്കി സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഫെന്നി നൈനാന്റെ വീട്ടിലെത്തിയ പോലീസ് വീട്ടുകാരോട് മോശമായി പെരുമാറി എന്നാരോപിച്ച് ഫെന്നിനെനാന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ അടൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഞായറാഴ്ച രാത്രിയാണ് ഫെന്നി നൈനാന്റെ അടൂര്‍ നെല്ലിമൂട്ടില്‍പ്പടിയിലുള്ള വീട്ടില്‍ പോലീസ് എത്തിയത്. ഈ സമയം ഫെന്നി നൈനാന്‍ വീട്ടില്‍ ഉണ്ടായിരുന്നി ല്ല. അടൂര്‍ നഗരസഭ എട്ടാംവാര്‍ ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
ഫെന്നി നൈനാന്റെ വീട്ടിലെത്തിയ പോലീസ് വീട്ടുകാരോട് മോശമായി പെരുമാറി എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തര്‍ അടൂര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചപ്പോള്‍
വീട്ടിലെത്തിയ പോലീസ് അമ്മയോട് മോശമായി പെരുമാറിയെന്നാണ് ഫെന്നി യുടെ ആരോപണം.