Spread the love

റായ്പുർ ∙ ഛത്തിസ്ഗഡിലെ ബിലാസ്പുർ ജില്ലയിൽ ജയ്റാംനഗർ സ്റ്റേഷനു സമീപം മെമു ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറി 6 പേർ മരിച്ചു. അപകടത്തിൽ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് റെയില്‍വേയുടെതുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ബിലാസ്പുരിലെ ജയ്‌റാം നഗര്‍ സ്റ്റേഷന് സമീപമാണ് സംഭവം. തുടര്‍ന്ന് അപകടത്തെ തുടര്‍ന്ന് ബിലാസ്പുര്‍-കാട്‌നി റൂട്ടിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. നിരവധി ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.