Spread the love

കോട്ടയം: കോട്ടയത്ത് ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തില്‍ ഹോട്ടലിനും സൊമാറ്റോയ്‌ക്കും പിഴയിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. ഏറ്റുമാനൂര്‍ സ്വദേശി വിഷ്ണുവിന്റെ പരാതിയിലാണ് നടപടി.

ഹോട്ടൽ ഉടമ 50,000 രൂപ നഷ്ടപരിഹാരവും, 2,000 രൂപ കോടതിച്ചെലവും, ബിരിയാണിയുടെ വിലയും പരാതിക്കാരന് നൽകണം ഓൺലൈൻ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ നഷ്ടപരിഹാരമായി 25,000 രൂപ നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.