വൈക്കം : : മിനി ലോറിയുടെ ടയറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. പൂത്തോട്ട സ്വാമി ശാശ്വതികാന്ദ കോളജിലെ ബി എസ് സി സൈബർ ഫോറൻസിക് വിദ്യാർഥി എൻ.മുഹമ്മദ് ഇർഫാനാണ് (19) മരിച്ചത്.
ഇന്ന് രാവിലെ 9.15ന് വൈക്കം-പൂത്തോട്ട റോഡിലായിരുന്നു അപകടം നടന്നത്. ഇർഫാൻ കോളജിലേക്കു ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം.
ട്രാവലർ വൈക്കത്തേക്ക് വരികയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലീസ് മേൽ നടപടി സ്വീകരിച്ചു

