Spread the love

യുഗ പ്രഭാവനായ ആചാര്യൻ മന്നത്ത് പത്മനാഭനും ത്യാഗികളായ അനേക നേതാക്കളും ചേർന്ന് പടുത്തുയർത്തിയ നായർ സർവ്വീസ് സൊസൈറ്റി എന്ന പ്രസ്ഥാനം കേരള നവോത്ഥാന പരിത്രത്തിൽ സ്‌തുത്യർഹമായ പങ്കാണ് വഹിച്ചത്. എന്നാൽ കഴിഞ്ഞ 16 വർഷമായി തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാതെ കുടില മാർഗ്ഗത്തിലൂടെ ഇന്നത്തെ എൻ എസ് എസ് തൃതാം അധികാരസ്ഥാനങ്ങളിൽ പിടിമുറുക്കി ഈ പ്രസ്ഥാനത്തെ നാൾ ഗർത്തത്തിലേക്ക് നയിക്കുകയാണ്.

പൂർണ്ണമായും 2019 -ലെ കമ്പനി നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കേണ്ട സംഘടന എല്ലാ നിയമവും കാറ്റിൽ പറത്തി ഏകാധിപത്യപരമായി മുന്നോട്ട് പോവുകയാണ്. കെടുകാര്യസ്ഥതയ്ക്കും കുടുംബവാഴ്ച്‌ചയ്ക്കും അഴിമതിക്കും ധൂർത്തിനും സ്വജന പക്ഷപാതത്തിനും മകുടോദാഹരണമായി എൻ എസ് എസ് അധപതിച്ചു കഴിഞ്ഞു. അടുത്തയിടെ അയ്യപ്പ വിശ്വാസികളേയും ഈ നേതൃത്വം പിന്നിൽ നിന്നു കുത്തി.

 

ജനാധിപത്യം, കമ്പനി നിയമാനുസൃതം തെരഞ്ഞെടുപ്പ്, തുല്യനീതി. സമുദായമെത്രി, മതമൈത്രി ഇവയെല്ലാം സംഘടനയിൽ പുനഃസ്ഥാപിക്കാനും സമുദായങ്ങളിൽ ആത്മ വിശ്വാസം പകർന്ന് നൽകി സംഘടനയ്ക്ക് കർമ്മപദ്ധതി തയ്യാറാക്കുന്നതിനും ദിശാബോധമുള്ള പുതിയ നേതൃത്വത്തിൻ്റെ ആവശ്യകത പറഞ്ഞുബോധ്യപ്പെടുത്താനുമായി 2025 നവംബർ മാസം 6 -ാം തീയതി വൈകിട്ട് 4 മണിക്ക് വൈക്കം ബോട്ട് ജെട്ടി മൈതാനിയിൽ “മന്നം ആത്മാഭിമാന സദസ്സ്” എന്ന പേരിൽ ഒരു നായർ സംഗമം നടക്കുന്നു.

 

പ്രസ്‌തുത യോഗത്തിൽ ഡോ. സി. ആർ. വിനോദ് കുമാർ, പ്രൊഫ. കോന്നി ഗോപകുമാർ, അഡ്വ. റ്റി. കെ. ജി നായർ, ആർ മണിക്കുട്ടൻ, അയർകുന്നം രാമൻ നായർ, പ്രൊഫ. എം. ആർ ഉണ്ണി, (ബ്രിഗേഡിയർ ഡോ. മോഹനൻപിള്ള, വിംഗ് കമാൻഡർ അനിൽ നായർ   പങ്കെടുക്കുന്നു.

 

സംഘാടക സമിതിക്ക് വേണ്ടി

ഡോ സി ആർ വിനോദ് കുമാർ

(പ്രസിഡന്റ്)

വി. എൻ ഗോപകുമാർ

(സെക്രട്ടറി)