അക്ഷരങ്ങളുടെ നാടിന് ജര്‍മന്‍ യുവാവും ഈജിപ്തുകാരിയും മരുമക്കള്‍
കോട്ടയം: കോട്ടയത്തിന്റെ മരുമക്കളായി ജര്‍മന്‍ യുവാവും ഈജിപ്തുകാരിയും.ജര്‍മന്‍ യുവാവും അമയന്നൂര്‍ സ്വദേശിയായ യുവതിയും ഏറെ കാലത്തെ പ്രണയ ശേഷമാണ് വിവാഹിതരായത്.ചേരിയില്‍ വി.എ.ഏബ്രഹാം, വി.എസ്.ലൈസ എന്നിവരുടെ മകള്‍ പ്രഷ്യ എലിസബത്ത് ഏബ്രഹാമും ജര്‍മന്‍ പൗരനായ ഫിലിപ് ആന്‍ഡ്രിയാസുമാണ് വിവാഹിതരായത്.


ഡോ.തോമസ് മാര്‍ അത്തനാസിയോസിന്റെ മുഖ്യാകാര്‍മികത്വത്തില്‍ ഫിലിപ്പിന്റെയും പ്രഷ്യയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കാരാട്ടുകുന്നേല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിലായിരുന്നു വിവാഹ ചടങ്ങുകള്‍. ബവേറിയയിലെ ബറൂത്ത് സര്‍വകലാശാലയില്‍ ഉപരിപഠനത്തിനെത്തിയപ്പോഴാണ് പ്രഷ്യയും ഫിലിപ്പും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.ദീര്‍ഘകാലമായി തുടരുന്ന ബന്ധം ഇരുവരുടെയും കുടുംബങ്ങളുടെ അനുഗ്രഹത്തോടെയാണ് വിവാഹത്തിലേക്ക് എത്തിയത്. ജര്‍മനിയില്‍ നാലു മാസം മുമ്പായിരുന്നു വിവാഹനിശ്ചയം.
ഈരാറ്റുപേട്ടയുടെ മരുമകളായി ഈജിപ്റ്റുകാരി.തുര്‍ക്കിയിലെ ഇബ്‌നു ഖല്‍ദൂന്‍ യൂണിവേഴ്സിറ്റിയി ലെ സോഷ്യോളജി പി.ജി. വിദ്യാര്‍ഥിയും ഈരാറ്റുപേട്ട സ്വദേശിയുമായ ബിലാല്‍ ബിന്‍ ജമാലിന്റെ വധുവായാണ് ഈജിപ്തി ലെ അലക്‌സാഡ്രിയ സ്വദേശിനിയായ റവാന്‍ അല്‍ അഗവാനി എത്തുന്നത്.
ഇബ്‌നു ഖല്‍ദൂന്‍ യൂണിവേ ഴ്‌സിറ്റിയിലെ ഫിലോസഫി വി ദ്യാര്‍ഥിനിയാണ് റവാന്‍. കഴിഞ്ഞദിവസം ഇരുകുടുംബങ്ങ ളുടെയും സാന്നിധ്യത്തില്‍ ഒമാ നിലെ സലാലയില്‍ ഇരുവരുടെയും വിവാഹം നടന്നു.സാധാരണ ഇരുരാജ്യങ്ങളി ലുള്ളവര്‍ വിവാഹിതരാകുന്ന ത് പ്രണയത്തിലൂടെയെങ്കില്‍ ഇവരുടെ വീട്ടുകാര്‍ തമ്മിലുറപ്പിച്ച വിവാഹമെന്ന പ്രത്യേകതയുണ്ട്. റവാന്റെറെ സഹോദരന്‍ മാസിന്‍ അല്‍ അഗവാനി തുര്‍ക്കിയില്‍ ബിലാലിന്റെ സഹപാഠിയാണ്. ഇരുവരും ഈജിപ്റ്റ്‌സ്വദേശിതന്നെയായ മറ്റൊരു സുഹൃത്തും ഹോസ്റ്റലില്‍ ഒരേ മുറിയിലാണ് താമസം.
മൂവാറ്റുപുഴ തച്ചളായില്‍ ജമാലിന്റെയും തലനാട് ഗവ. എല്‍.പി. സ്‌കൂള്‍ പ്രഥമാധ്യാ പിക ഈരാറ്റുപേട്ട കൊന്നച്ചാ ടത്ത് സജിത എ. ഖാദറിന്റെയും മകനാണ് ബിലാല്‍. ഇനി നാട്ടില്‍ റിസ്പഷനുണ്ട്.

