Spread the love

ഹൈന്ദവ വിശ്വാസികള്‍ പൂര്‍വ്വികര്‍ക്കായി ശ്രാദ്ധകര്‍മ്മം കര്‍ക്കിടക വാവുബലി. ചെയ്യുന്ന ദിനമാണ് ഇന്ന്‌വിശ്വാസം അനുസരിച്ച് മരിച്ചുപോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കര്‍മം ആണ് ബലിയിടല്‍.

ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. .

എള്ള്, അക്ഷതം (അരി, നെല്ല്, മിശ്രിതം), തുളസിപ്പൂവ്, ചെറൂള, പവിത്ര മോതിരം, കുറുമ്പുല്ല്, ഹവിസ്സ് (ചുവന്ന പച്ചിരി പറ്റിച്ചത്), ചന്ദനം, കിണ്ടിയില്‍ വെള്ളം, വാഴയില വിളക്ക്, എള്ള്, അരി, കര്‍പ്പൂരം, ദര്‍ഭപ്പുല്ല്, എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.കേരളത്തില്‍ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കടല്‍ത്തീരങ്ങളിലും നദീ തീരങ്ങളിലും വാവുബലി അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കാറുണ്ട്. ഇക്കൊല്ലം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണത്തിന് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.

തിരുവന്തപുരം തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം ,വര്‍ക്കല പാപനാശം ,കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം ,ദക്ഷിണകാശി എന്നറിയപ്പെടുന്ന പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം ,ആലുവ മഹാശിവരാത്രി മണപ്പുറം,തിരുനാവായ നവാമുകുന്ദക്ഷേത്രം,തിരുനെല്ലി പാപനാശിനി ,കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം,തൃക്കുന്നപ്പുഴ ,തിരുവില്ല്വാമല ,ആറന്മുള ,കൊല്ലം തിരുമൂലവരം എന്നിവ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങളാണ്.