Spread the love

കൊച്ചി: പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രമേശ് പിഷാരടി ക്ഷണിച്ചാൽ താൻ പ്രചാരണത്തിന് ഇറങ്ങുമെന്ന് നടൻ ആസിഫ് അലി.

കലൂര്‍ സ്റ്റേഡിയത്തിലെ ഈദ് ഗാഹില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആസിഫ്. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുപാട് പേര്‍ വിളിക്കുന്നുണ്ടെന്നും വ്യക്തിപരമായി തനിക്ക് അംഗീകരിക്കാന്‍ പറ്റുന്ന വ്യക്തികള്‍ക്ക് വേണ്ടി മാത്രം ഇലക്ഷന്‍ പ്രചാരണത്തിന് പോകണമെന്നാണ് ആഗ്രഹമെന്നും ആസിഫ് വ്യക്തമാക്കി.

ഞാന്‍ പിഷാരടിയുടെ ഒരു ഇന്റര്‍വ്യൂ കണ്ടിരുന്നു. അതില്‍ വളരെ പക്വതയോടു കൂടി തമാശകളൊന്നുമില്ലാത്ത വളരെ സീരിയസ് ആയിട്ടുള്ള ഇലക്ഷന്‍ പ്രചാരണത്തിനാണ് പിഷാരടി ഉന്നം വയ്ക്കുന്നതെന്ന് പറഞ്ഞു. എന്റെ സഹപ്രവര്‍ത്തകന്‍ ആയതു കൊണ്ട് തന്നെ പ്രചാരണത്തിനും അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവര്‍ക്കൊപ്പം നില്‍ക്കണമെന്നുണ്ട്. പിഷാരടിയുടെ കഴിവില്‍ തനിക്ക് വിശ്വാസമുണ്ട്. ഒരുപാട് നാളുകളായി അറിയാവുന്ന ആളാണ് പിഷാരടി. പിഷാരടിയോട് ആളുകള്‍ക്കുള്ള ഇഷ്ടത്തെക്കുറിച്ചും ധാരണയുണ്ട്. വളരെ മികച്ച സ്ഥാനാര്‍ഥിയാണ് പിഷാരടി” – ആസിഫ് അലി പറഞ്ഞു.