ഇടുക്കി : ചെറുതോണിയിൽ സ്കൂൾ ബസിടിച്ച് വിദ്യാർത്ഥി ദാരുണമായി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്. സ്കൂൾ മുറ്റത്ത് വച്ചായിരുന്നു അപകടം. ഒപ്പം ഉണ്ടായിരുന്ന ഇനായ ഫൈസൽ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.school bus accident in idukki
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം. ബസ്സിൽ നിന്നിറങ്ങിയ ഹെയ്സലിന്റെ ദേഹത്തുകൂടി മറ്റൊരു ബസ് കയറിയിറങ്ങുകയായിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

