കോട്ടയം : കോട്ടയം നഗരസഭയില്‍ കേരള കോണ്‍ഗ്രസ് എമ്മിന് നാലു സീറ്റ്. സിപിഐക്ക് ഇരട്ടി. എട്ടു സീറ്റില്‍ മത്സരിക്കാം. ആകെ 52 വാര്‍ഡുകളില്‍ 38 ല്‍ സിപിഎം. ജനതാള്‍ എസ്, കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ്. എന്‍സിപി ഓരോ സീറ്റു വീതവും. കോട്ടയം നഗരസഭാ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നതെന്നാണ് നേതാക്കളുടെ പക്ഷം. എന്നാല്‍ നാലു സീറ്റു മാത്രം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുണ്ട്.
സിപിഎം സംസ്ഥാന സമിതിയംഗം കെ.അനില്‍കുമാര്‍, ബി.ശശികുമാര്‍, ടി.ജി.വിനോദ്, ജോജി കുറത്തിയാടന്‍ എന്നിവരാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എല്‍ഡിഎഫ് പ്രകടന പത്രികയും പുറത്തിറക്കി.
സിപിഎം സ്ഥാനാര്‍ഥികള്‍
ഗാന്ധിനഗര്‍ (വാര്‍ഡ്1)ലതാകുമാരി, പള്ളിപ്പുറം (4)എം.ഇ.റെജിമോന്‍, നട്ടാശേരി (5)എം.കെ.പത്മകുമാരി, പുത്തേട്ട് (6) രാജ്മോഹന്‍ നായര്‍, കുമാരനല്ലൂര്‍ (7) രാജേഷ് ഗോപാലന്‍നായര്‍, പുല്ലരിക്കുന്ന് (9)ടി.ജി.പ്രസന്നന്‍, മള്ളൂശേരി (10)ടി.കെ. മഞ്ജു , നാഗമ്പടം നോര്‍ത്ത് (11)ടി.എം.സുരേഷ്, മുള്ളന്‍കുഴി (13)അനു മൈക്കിള്‍, മൗണ്ട് കാര്‍മല്‍ (14)ഹൈമ മറിയ പത്രോസ് , കഞ്ഞിക്കുഴി (15)നിമ്മി ടി. നിര്‍മല ഇട്ടി, മുട്ടമ്പലം (17)നീനു ശാന്താറാം, കലക്ടറേറ്റ് (18)ബീന സുരേഷ്, ഈരയില്‍ക്കടവ് (19)ടി.ശശികുമാര്‍, കത്തീഡ്രല്‍ (20)പി.എ.അബ്ദുല്‍ സലീം, കോടിമത (21)നിമ്മി വിഷ്ണു, ടിസിഎല്‍ (22)പി.എസ്.രൂപേഷ്, മുപ്പായിക്കാട് (23)ഷീജ അനില്‍, മൂലവട്ടം (24)ലയ പ്രശാന്ത്, ചെട്ടിക്കുന്ന് (26)ദീപമോള്‍, പവര്‍ഹൗസ് (27)അഭിലാഷ് മോഹന്‍, മാവിളങ്ങ് (32)പി.കെ.ജലജാമണി, പള്ളം (33)എന്‍.ബി.ബിനു, കണ്ണാടിക്കടവ് (34)പി.എന്‍.സരസമ്മാള്‍, മറിയപ്പള്ളി (35)സന്തോഷ് കുറ്റിവേലി, തുറമുഖം (36)സനല്‍ തമ്പി, കാഞ്ഞിരം (37)എം.കെ.പ്രഭാകരന്‍, പാണംപടി (38)ജിഷ ജോഷി, ഇല്ലിക്കല്‍ (39)പി.എച്ച്.സലീം, പുളിനാക്കല്‍ (40)കൃഷ്ണേന്ദു പ്രകാശ്, പള്ളിക്കോണം (41)സി.എന്‍.സത്യനേശന്‍, പുത്തനങ്ങാടി (43)പി.എസ്.സച്ചിദാനന്ദ നായിക്, തിരുവാതുക്കല്‍ (44)ജിയ ജോണ്‍, 16ല്‍ ചിറ (45)നീതു ബാബു, പഴയ സെമിനാരി (49)ജേക്കബ് സി.നൈനാന്‍, വാരിശേരി (50)തുളസി കെ.മേനോന്‍, തൂത്തൂട്ടി (51)ബി.അമ്പിളി, അമ്പലം (52)എ.രാജലക്ഷ്മി.
സിപിഐ:
സംക്രാന്തി (വാര്‍ഡ്2)ആര്‍.ബിന്ദു, നാഗമ്പടം സൗത്ത് (12)വര്‍ഗീസ് കെ.മാത്യു, ദേവലോകം (16)സുമിന റേച്ചല്‍ ഏബ്രഹാം, കാക്കൂര്‍മുത്തന്‍മാലി (25)എ.ബി.കുന്നേപ്പറമ്പില്‍, പന്നിമറ്റം (28)കെ.കെ.വിജയന്‍, പുത്തന്‍തോട് (31)സുകന്യ സന്തോഷ്, കാരാപ്പുഴ (46)ബിന്ദു കൊട്ടാരത്തില്‍, ഗാന്ധിനഗര്‍ സൗത്ത് (53) പി.പി.ചന്ദ്രകുമാര്‍.
കേരള കോണ്‍ഗ്രസ് (എം)
പാറമ്പുഴ (വാര്‍ഡ്3)ജോജി കുറത്തിയാടന്‍, എസ്എച്ച് മൗണ്ട് (8)ജൂബി ദീപു, ചിങ്ങവനം (29)റീന ജയിംസ്, പാലമൂട് (30) ജോസ് പള്ളിക്കുന്നേല്‍.
കേരള കോണ്‍ഗ്രസ്
താഴത്തങ്ങാടി (വാര്‍ഡ്42) സുനില്‍ ഏബ്രഹാം.
എന്‍സിപി
തിരുനക്കര (വാര്‍ഡ്48)ലതിക സുഭാഷ്.
ജനതാദള്‍ (എസ്)
മിനി സിവില്‍ സ്റ്റേഷന്‍ (വാര്‍ഡ്47)ബിന്ദു ശശി.

