Spread the love

 

കോട്ടയം : മുട്ടുചിറ റൂഹാ ദ്കുദിശാ പള്ളിയിൽ മാർത്തോമ്മാ ശ്ലീഹായുടെ ഭാരത പ്രവേശന ഓർമ്മ നവംബർ 21 വെള്ളിയാഴ്ച്ച നടത്തും.

പാലാ രൂപതാ മെത്രാസം ജോസഫ് കല്ലറങ്ങാട്ട്  അദ്ധ്യക്ഷത്തിൽ കൂടുന്ന നസ്രാണി സമുദായ യോഗത്തിൽ വിവിധ നസ്രാണി സഭകളിൽ നിന്നുള്ള മെത്രാൻമാർ പങ്കെടുക്കുന്നു.  വൈകുന്നേരം പഴയപള്ളിയിൽ കബറടക്കിയിരിക്കുന്ന അർക്കദിയാക്കോന്റെ കബർ സന്ദർശനത്തിനുശേഷം പള്ളിയിൽ 4:30 മണിക്ക് സുറിയാനി നമസ്ക്കാരത്തോടുകൂടി ആരംഭിക്കുന്നു

മുട്ടുചിറ പള്ളി വികാരി അബ്രഹാം കൊല്ലിത്താനത്ത് മലയിൽ. ഫാ. ജോസഫ് മലേപ്പറമ്പിൽ  എന്നിവർ ആശംസകൾ അർപ്പിക്കും.

 

ഈശോ മിശിഹായുടെ പന്ത്രണ്ട് ശ്ലീഹന്മാരിൽ ഒരാളായ മാർ തോമാ ശ്ലീഹായയാൽ മലങ്കരയിൽ സ്ഥാപിതമാകാൻ  ഏഴ് അരപ്പള്ളികളാകുന്ന നസ്രാണി സമുദായം AD 1660 കൾ വരെ ഒന്നായിരുന്നു.

 

എന്നാൽ അതിനുശേഷം ഈ സമുദായത്തിൽ പല വിധ കാരണങ്ങളാൽ പിളർപ്പുകൾ ഉണ്ടാവുകയും തുടർന്ന് സീറോ-മലബാർ സുറിയാനി സഭ, മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭ, യാക്കോബായ സുറിയാനി സഭ, മാർത്തോമ്മാ സുറിയാനി സഭ, കൽദായ സുറിയാനി സഭ. മലബാർ സ്വതന്ത്ര സുറിയാനി സഭ, സീറോ-മല ങ്കര സുറിയാനി സഭ എന്നീ സഭകളിലായി പ്രധാനമായും നിലകൊള്ളുന്നു.

AD 1770 കളിൽ മാർ തോമാ 6-ാംമൻ, കുരിയാറ്റി മാർ യൗസേപ്പ്, പാറേമാക്കൽ മാർ തോമാ കത്തനാർ എന്നീ മഹത് വ്യക്തികൾ സമുദായ ഐക്യത്തിനായി കഠിനമായി പരിശ്രമി ക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിരുന്നു. പലതായി പിളർന്നുപോയ നസ്രാ ണികളെ സാമുദായികമായി ഐക്യപ്പെടുത്തുവാൻ AD 1890-ൽ പുലിക്കോട്ടിൽ രണ്ടാമൻ ദിവ ന്യാസിയോസ് അഞ്ചാമൻ മെത്രാപ്പോലിത്തയും നിധീരിയിക്കൽ മാണിക്കത്തനാരും നസ്രാണി ജാതൈക്യ സംഘത്തിന് രൂപം നൽകുകയും ചെയ്‌തിരുന്നു.