Spread the love

കോട്ടയം: നിഷ ജോസ് കെ മാണി ഇനി ഡോ. നിഷ ജോസ്. പാലാ കരിങ്ങോഴയ്ക്കല്‍ വസതിയുടെ മരുമോള്‍ക്ക് കെ.എം മാണിയുടെ ഇഷ്ട വിഷയത്തില്‍ ഡോക്ടേറ്റ്. പുണെ ശ്രീബാലാജി സര്‍വകലാശാലയില്‍നിന്നാണു പിഎച്ച്ഡി. കഴിഞ്ഞ ദിവസം പിഎച്ച്ഡി സ്വീകരിച്ചു.


കെ.എം.മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തത്തെക്കുറിച്ചും ജെന്‍ഡര്‍ ബജറ്റിങ്ങിന്റെ സ്വാധീനത്തെക്കുറിച്ചും ഗവേഷണം നടത്തിയാണ് ഈ നേട്ടം. പഠനത്തിനിടെ ബാധിച്ച അര്‍ബുദത്തോടു പുഞ്ചിരിച്ചാണ് ഈ നേട്ടം.

അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ പരിധിയില്‍ ഇല്ലാതിരുന്ന വീട്ടമ്മമാരെയും നിഷ പഠനത്തില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍ സര്‍ക്കാര്‍ ബജറ്റില്‍ 20.8% ശതമാനം തുക സ്ത്രീകേന്ദ്രീകൃതമായ പദ്ധതികള്‍ക്കു മാറ്റിവയ്ക്കുന്നു. ഈ തുകയുടെ വിനിയോഗം സ്ത്രീകളെ എങ്ങനെ സഹായിക്കുന്നു എന്നാണു പഠിച്ചത്.ഭര്‍ത്താവ് ജോസ് കെ.മാണി എംപിയും മറ്റു കുടുംബാംഗങ്ങളും നല്‍കിയ വലിയ പിന്തുണയാണു പിഎച്ച്ഡി സാധ്യമാക്കിയതെന്നു നിഷ പറഞ്ഞു. ഡോക്ടേറ്റ് സ്വീകരിക്കുന്ന ചിത്രം നിഷ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.