തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തുടർചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. പുലർച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചത്. ചീഫ് സെക്രട്ടറി എ.ജയതിലകും പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറും മുഖ്യമന്ത്രിയെ യാത്രയാക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
അതേസമയം യുഎസിലേക്കു പോകുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ചുമതല ആര്‍ക്കും തന്നെ കൈമാറിയിട്ടില്ല. മുഖ്യമന്ത്രി തന്നെയാവും യുഎസിലിരുന്ന് സംസ്ഥാനഭരണം നിയന്ത്രിക്കുക . ആവശ്യമെങ്കില്‍ മന്ത്രിസഭാ യോഗങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുക്കും. ഫയലുകള്‍ ഇ–ഓഫിസ് വഴി കൈകാര്യം ചെയ്യും.

